ന്യൂഡല്‍ഹി; രാജ്യത്ത് തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നില നില്ക്കുന്ന സമയത്ത് ശാസ്ത്ര ലോകത്തിന്റെ നേട്ടം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ശാസ്ത്ര ലോകത്തിന്റെ നേട്ടം സര്‍ക്കാരിന്റെ നേട്ടമായി അവതരിപ്പിച്ചത് വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയതെന്നാണ് ആരോപണം. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവും പലയിടങ്ങില്‍ നിന്നായി ഉയരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരസ്യമായ ചട്ടലംഘനം നടത്തിയ മോഡിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണെന്ന വലിയ ആവശ്യങ്ങളാണ് ഉയരുന്നത്.
ഇന്നാണ് ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടം രാജ്യത്തെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചത്. ഉപഗ്രഹ മേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ബഹിരാകാശത്ത് ചരിത്ര നേട്ടം കൈവരിച്ചെന്നും, ലോകത്തെ തന്നെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറിയെന്നുമായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. ശാസ്ത്ര ലോകത്തിന്റെ ഈ നേട്ടം സര്‍ക്കാര്‍ നേട്ടമായി അവതരിച്ചതിനെതിരെയാണ് ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നായി പ്രതിഷേധം ഉയരുന്നത്.