ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ വികസിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഗഡ്ഗരി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
മിഷന് ശക്തി’യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള് നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള് ശക്തരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റ് കൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ച് വീഴ്ത്തിയത്. ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേല്‍ നിരീക്ഷണം നടത്തിയാല്‍ ആ ഉപഗ്രഹത്തെ ഇന്ത്യക്ക് ആക്രമിച്ച് വീഴ്ത്താം.
ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോഡി കൂട്ടിച്ചേര്‍ത്തു.