ന്യൂഡല്‍ഹി; ഒരു സ്ഥാനാര്‍ത്ഥി രണ്ടു മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ രണ്ട് ആഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കാമെന്നാണ് തീരുമാനം.
ജസ്റ്റിസ് ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയത്. ബിജെപി നേതാവ് അശ്വിനി കുമാറാണ് ഹര്‍ജി നല്‍കിയത്. രണ്ടു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് റദ്ധാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
രണ്ടു മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു ജയിച്ചാല്‍ ഒഴിയുന്ന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ ചിലവ് വഹിക്കണമെന്ന് കമ്മീഷന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.