ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ ഇന്ത്യ എതിര്‍ക്കും. ഇന്ത്യയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം ലണ്ടനിലെത്തും.
തുടര്‍ന്ന് നീരവ് മോദിക്കെതിരായ തെളിവുകള്‍ ഹാജരാക്കും. വെള്ളിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തേ നീരവ് നല്കിയ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളിയിരുന്നു.
സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്താണ് അന്ന് ജാമ്യം നിഷേധിച്ചത്.
നീരവ് മോദി ലണ്ടനില്‍ സൈ്വരജീവിതം നയിക്കുന്നു എന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെ മാര്‍ച്ച് 20 നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.