ജമ്മുകാശ്മീര്‍: തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം എടുത്ത് കളയുമെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി.
ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്ത്തിപിടിക്കാനുള്ളതാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി തീരുമാനത്തിലൂടെ സര്‍ക്കാര്‍ മുസ്ലീംങ്ങള്‍ക്കെതിരെയും ജമ്മുകാശ്മീരിനെതിരെയും എത്രവലിയ നടപടികളാണ് കൈകൊള്ളുന്നത് മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ നിയന്ത്രണം എടുത്ത് കളയുമെന്ന് മെഹ്ബൂബ പറഞ്ഞു.
മുന്‍പ് ഇരു സംഘടനകളും കേന്ദ്രം നിരോധിച്ചതിനെതിരെ മെഹ്ബൂബ ശക്തമായി രംഗത്തെത്തിയിരുന്നു.