ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഗന്‍ശ്യാം തിവാരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഗന്‍ശ്യാം അംഗത്വം സ്വീകരിച്ചത്.
ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ഗന്‍ശ്യാം വ്യക്തമാക്കി. രാജസ്ഥാന് മുഖ്യമന്ത്രി വസുന്തരെ രാജയ്ക്കെതിരെ ആരോപണം ഉന്നയിച്ച് 2018 ലാണ് ഗന്‍ശ്യാം ബിജെപിയില്‍ നിന്ന് രാജി വച്ചത്.
ഗന്‍ശ്യാം തിവാരിയെ കൂടാതെ ബിജെപി നേതാവ് സുരേന്ദ്ര ഗോയലും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു.