കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുസ്ലീം പ്രാതിനിധ്യം കുറയുമെന്ന് ഇകെ സുന്നി വിഭാഗം.
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് തങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ മുസ്ലീം പ്രാതിനിധ്യം കുറയുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കോണ്‍ഗ്രസ് ശ്രദ്ധിക്കണമെന്നും മസ്ത മുശവറ അംഗം ഉമ്മര്‍ ഫൈസി മുക്കം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക സന്തുലനം ആവശ്യമാണെന്നും സുന്നി വിഭാഗം പ്രതികരിച്ചു.