ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ മഥുരയില്‍ നടന്ന തെരഞ്ഞെടുപ്പു ക്യാംപെയ്നില്‍ ആകെ എത്തിച്ചേര്‍ന്നത് നൂറില്‍ താഴെ മാത്രം ആളുകള്‍. ആളില്ലാത്ത ഒഴിഞ്ഞ കസേരകള്‍ക്ക് മുന്പില് നിന്നു കൊണ്ടായിരുന്നു യോഗി ബിജെപി നേതാവും സിറ്റിങ് എംപിയുമായ ഹേമമാലിനിക്ക് വോട്ട് ചോദിച്ചത്. വേദിയില്‍ ഇട്ടിരിക്കുന്ന മുക്കാല്‍ ഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
അതേസമയം, 10000 ആളുകള്‍ എത്തിച്ചേരുമെന്നായിരുന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ലെന്നും ലഖ്നൗവിലെ ബിജെപി നേതാവ് തന്നെ പറയുന്നു. എന്നാല്‍ കസേരകള്‍ കാലിയായിരുന്നു.
കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ യോഗി ആദിത്യനാഥ് എത്തിയപ്പോഴും പ്രസംഗം കേള്‍ക്കാന്‍ ആളുകളുണ്ടായിരുന്നില്ല. അന്ന് കസേരകളെ നോക്കിയുള്ള യോഗിയുടെ പ്രസംഗവും വാര്‍ത്തായായിരുന്നു.