മുംബൈ: ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്കര് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഇവര്‍ സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസിന് വിജയ സാധ്യത കുറഞ്ഞ ഈ മണ്ഡലത്തില്‍ ഊര്‍മിള സ്ഥാനാര്‍ത്ഥിയാകുന്നതോടെ കടുത്ത പോരാട്ടത്തിന് വഴിവെക്കും.
മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയാണ് ഊര്‍മിളയുടെ എതിരാളി. 2004-ല്‍ നടന് ഗോവിന്ദയെ രംഗത്തിറക്കി ബിജെപിയുടെ പ്രമുഖ നേതാവ് രാം നായിക്കില്‍നിന്ന് ഈ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്.
രംഗീല, സത്യ, പ്യാര് തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡില്‍ തിളങ്ങിയ നടിയാണ് ഊര്‍മിള. രംഗീല എന്ന ചിത്രത്തിന് ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ‘തച്ചോളി വര്‍ഗീസ് ചേകവരി’ല്‍ മോഹന്‍ലാലിന്റെ നായികയായി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ‘അജോബ’ എന്ന മറാത്തി ചിത്രത്തിലാണ് ഊര്‍മിള അവസാനമായി അഭിനയിച്ചത്