ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് അവസാനം. ബംഗളൂരു സൗത്തില്‍ നിന്ന് നരേന്ദ്രമോഡി മത്സരിച്ചേക്കില്ല. തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മോഡി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചിരിക്കുകയാണ്.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മോഡിയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ബിജെപി കോട്ടയായ ബംഗളൂരു സൗത്തില്‍ മോഡി സ്ഥാനാര്‍ത്ഥി ആകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. തേജസ്വി സൂര്യയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിച്ചത്. ബിജെപി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ കര്‍ണാടകത്തിലെ രണ്ട് സീറ്റുള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികളുണ്ട്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. പന്ത്രണ്ടാം പട്ടിക പുറത്തിറക്കിയ ശേഷവും വയനാട്ടിലെയും വടകരയിലെയും സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ല. ഇന്ന് രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.