ന്യൂഡല്‍ഹി: പാരാലിംപിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതാ കായികതാരം ദീപ മലിക് ബിജെപിയില്‍ ചേര്‍ന്നു. ദീപ ഹരിയാനയില്‍ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്നാണ് സൂചന. അര്‍ജുന അവാര്‍ഡ് ജേതാവായ ദീപ മലിക് 2016ലെ പാരാലിംപിക്സില്‍ ഷോട്ട് പുട്ടില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.
അതേസമയം, ആര്‍ജെഡിയുടെ ജാര്‍ഖണ്ഡ് അധ്യക്ഷ അന്പൂര്ണ ദേവിയും ബിജെപിയില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡില്‍ ബിജെപിക്കെതിരായ മഹാസഖ്യത്തിന് ക്ഷീണമുണ്ടാക്കുന്നതാണ് അന്പൂര്ണ ദേവിയുടെ പാര്‍ട്ടിമാറ്റം.