ന്യൂഡല്‍ഹി; ഫോര്‍ട്ട് കൊച്ചിയും ഗോവയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ജൂതകേന്ദ്രങ്ങളിലും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്കി.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി, മുംബൈയിലെ ഇസ്രയേല്‍ കോണ്‍സുലേറ്റ് ജനറലിന്റെ കാര്യാലയം, ജൂത സിനഗോഗ്, ജൂതര്‍ താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചു.
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്ച്ചിലുണ്ടായതിന് സമാനമായ ആക്രമണങ്ങള്‍ ഇന്ത്യയിലെ ജൂത മേഖലകളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.