ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ഹരിയാനയിലെ ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ സിറ്റിംഗ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. സിറ്റിംഗ് എംഎല്‍എയായ കേഖര്‍ സിംഗ് റാവത്താണ് ബിജെപിയില്‍ ചേര്‍ന്നത്. ഹതിന് എംഎല്‍എയാണ് കേഖര്‍.
ഹരിയാനയുടെ ചുമതലയുള്ള ബിജെപി നാഷ്ണല്‍ സെക്രട്ടറി അനില്‍ ജെയിനിന്റെയും ബിെജപി സംസ്ഥാന പ്രസിഡന്റ് ബര്ളയുടെയും സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് അംഗത്വം സ്വീകരിച്ചത്.
കേഖറെ കൂടാതെ പാരാഒളിമ്പ്യന് ദീപാ മാലിക്കും ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചു.