ബംഗലൂരു: അനുമതിയില്ലാതെ ബൈക്ക് ടാക്സികള്‍ ഓടിച്ചതിന് ‘ഒല’യുടെ ലൈസന്‍സ് റദ്ദാക്കിയ നടപടി കര്‍ണാടക ഗതാഗത വകുപ്പ് പിന്‍വലിച്ചു. കമ്പനി മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് പുനഃസ്ഥാപിച്ചത്. ആറു മാസത്തേക്കായിരുന്നു ഒലയുടെ ലൈസന്‍സ് റദ്ദാക്കിയത്. തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നല്‍കിയില്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞിരുന്നു.