ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കരുത്തേകാന്‍ ഇനി അമേരിക്കന്‍ വ്യോമസേനയുടെ കരുത്തന് ചിനൂക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗം. സിയാച്ചിനും ലഡാക്കും പോലെ വളരെ ഉയര്‍ന്ന മേഖലകളില്‍പ്പോലും സൈനികവിന്യാസം സാധ്യമാക്കുന്ന നാല് അത്യാധുനിക ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും.
ചണ്ഡീഗഢിലെ വ്യോമതാവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് പങ്കെടുക്കും. വ്യോമസേനാമേധാവി ബിഎസ് ധനോവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറും.
സിഎച്ച്47എഫ്. (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകള്‍ കഴിഞ്ഞമാസം കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്ത് എത്തിച്ചിരുന്നു. അമേരിക്കന്‍ കമ്പനിയായ ബോയിംഗ് നിര്‍മ്മിക്കുന്ന ഈ ഹെലികോപ്റ്ററുകള്‍ 15 എണ്ണം വാങ്ങാന്‍ ഏകദേശം 10,000 കോടി രൂപയുടെ കരാറാണ് ഇന്ത്യ ഒപ്പിട്ടത്. ഇതിലെ ആദ്യ ബാച്ചിലെ നാലെണ്ണമാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.
അഫ്ഗാന്, ഇറാഖ് യുദ്ധങ്ങളില്‍ യുഎസ് സേനയ്ക്കു കരുത്തു പകര്‍ന്ന ഈ ഹെലികോപ്റ്ററുകള്‍ നിലവില്‍ ലോകത്തുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ്.
മണിക്കൂറില്‍ 302 കിലോമീറ്ററാണ് ചിനൂകിന്റെ പരമാവധി വേഗം. ഏകദേശം 741 കിലോമീറ്റര്‍ വരെ 6100 മീറ്റര്‍ ഉയരത്തില്‍ വരെ ഒറ്റയടിക്ക് പറക്കാനാവും. വാഹനങ്ങള്‍ക്കെത്താന്‍ കഴിയാത്ത ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയയന്ത്രങ്ങള്, ആയുധങ്ങള്‍ തുടങ്ങിയവ എത്തിക്കുയാണ് ചിനൂക്കിന്റെ പ്രധാന ദൗത്യം.
ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഈ ഹെലികോപ്റ്ററുകള്‍ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. 55 യാത്രക്കാരെ ഒരേ സമയം ഹെലികോപ്റ്റര്‍ ഉള്‍കൊള്ളും.