മുബൈ: വല്ലപ്പോഴും ഒരണ്ണം കണ്ടാല്‍ തന്നെ കണ്ണിമചിമ്മാതെ നോക്കി നില്ക്കുന്ന വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളായ ബെന്‍സ്, ബെന്റ്ലി, ബിഎംഡബ്ല്യു, ലാന്‍ഡ്റോവര്‍, റോള്‍സ് റോയ്സ്, പോര്‍ഷെ.. തുടങ്ങിയ ആഡംഭര താരങ്ങളെ ഒറ്റനോട്ടത്തില്‍ ഒരുമിച്ച് കണ്ടാലുള്ള അവസ്ഥ പറയാനുണ്ടോ?
മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങളാണ് ആ ഒരവസ്ഥ നേരില്‍ അനുഭവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ ഗ്യാരേജ് സന്ദര്‍ശിക്കാന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്ക് അവസരം ലഭിച്ചു. ഏറ്റവും വിലകൂടിയ കാറുകള്‍ ഒറ്റനോട്ടത്തില്‍ കണ്ടപ്പോള്‍ താരങ്ങളുടെ കണ്ണുതള്ളിക്കാണും.
അംബാനിയുടെ മുംബയിലെ വീടായ ആന്റിലിയയുടെ പാര്‍ക്കിംഗിലാണ് വാഹന ശേഖരമുള്ളത്. ഏകദേശം 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ആന്റിലിയയിലുള്ളത്. ബെന്റ്ലി ബെന്റഗൈ, ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എഎംജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്സ് ഫാന്റം, പോര്‍ഷെ കയിന്, ബിഎംഡബ്ല്യു ഐ 8 തുടങ്ങി നിരവധി വാഹന രാജാക്കന്മാര് ഗ്യാരേജിലുണ്ട്.