ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ മേം ഭീം ചൗക്കിദാര്‍ ക്യാപെയിനെതിരെ പരിഹാസവുമായി ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലീമീന് എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി.
ചൗക്കിദാര്‍ എന്ന് ട്വിറ്ററില്‍ മാത്രം പേര് മാറ്റിയാല്‍ പോരെന്നും ആധാറിലും പാസ്പോര്‍ട്ടിലും അങ്ങനെ മാറ്റാന്‍ മോഡി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് വേണ്ടത് ഒരു പ്രധനമന്ത്രിയെയാണ് അല്ലാതെ ചൗക്കിദാറിനേയും ചായ് വാലയേയോ പക്കുവടക്കാരനേയോ അല്ല.
മോഡിക്ക് താത്പര്യമുണ്ടെങ്കില്‍, അദ്ദേഹം തന്നെ സമീപിച്ചാല്‍ അദ്ദേഹത്തിന് ഒരു തൊപ്പിയും വിസിലും നല്കാന് താന്‍ തയ്യാറാണെന്നും അക്ബറുദ്ദീന്‍ ഒവൈസി പറഞ്ഞു.
കോണ്‍ഗ്രസിന്റെയും രാഹുല്‍ഗാന്ധിയുടേയും ഈ ആരോപണം മറികടക്കാനാണ് അതേ പേരില്‍ മോഡിയും ബിജെപിയും ചൗക്കിദാര്‍ ക്യാംപെയിന് തുടക്കമിട്ടത്. ക്യാംപെയിന്റെ ഭാഗമായി മോഡിയടക്കമുള്ള പ്രധാന ബിജെപി നേതാക്കള്‍ എല്ലാവരും ട്വിറ്ററില്‍ പേരിന് മുന്‍പായി ചൗക്കിദാര്‍ എന്നു ചേര്‍ക്കുകയായിരുന്നു.