മുംബൈ: കോളേജില്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന കോളേജ് അധികൃതരുടെ നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. കാല്പാദം വരെയുള്ള വസ്ത്രം ധരിച്ചും മുഖം മൂടിയുമാണ് വിദ്യാര്‍ത്ഥിനികള്‍ ഇതിനെതിരെ പ്രതിഷേധിച്ചത്. മഹാരാഷ്ട്രയിലെ ജെജെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളോടാണ് കോളേജില്‍ വരുമ്പോള്‍ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന് അധികകര് നിര്‍ദേശിച്ചത്.
ഇക്കഴിഞ്ഞ ഹോളിക്ക് പിന്നാലെയാണ് അധികൃതര്‍ ഇത്തരത്തിലൊരു നിബന്ധന മുന്നോട്ടു വെച്ചത്. ഇറക്കം കുറഞ്ഞ പാവാടക്ക് മാത്രമല്ല വിലക്ക്, ആഘോഷ സമയങ്ങളില്‍ പുരുഷന്മാരുടെ അടുത്ത് ഇരിക്കരുതെന്നും രാത്രി 10 മണിയാകുമ്പോള്‍ ഹോസ്റ്റലില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
എന്നാല്‍ ഇത് ഇഷ്ട്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.