ശ്രീനഗര്‍: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് സൈനിക പോസ്റ്റ് തകര്‍ത്ത് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. അഖിനൂര്‍ സെക്ടറിലെ പാകിസ്താന്റെ സൈനിക പോസ്റ്റാണ് ഇന്ത്യന്‍ വെടിവയ്പില്‍ തകര്‍ന്നടിഞ്ഞത്. വീഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. വെടിനിറുത്തല്‍ ലംഘിച്ച പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ആക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേന തിരിച്ചടിച്ചത്.
തലകീഴായി കെട്ടിയിരിക്കുന്ന പാകിസ്താനി പതാക വീഡിയോയില്‍ കാണാം. എസ്ഒഎസ് അപായസന്ദേശം (സേവ് അവര്‍ സോള്‍) നല്‍കുന്നതിന്റെ ഭാഗമായാണ് പതാക തലകീഴായി കെട്ടുന്നതെന്ന് സൈന്യം വിശദീകരിച്ചു. ശനിയാഴ്ച പാക്കിസ്താന്റെ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടതിന് മറുപടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.