ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അസംഗട്ടില്‍ നിന്ന് ജനവിധി തേടും. പാര്‍ട്ടി സ്ഥാപകനും പിതാവുമായ മുലായം സിങ് യാദവിന്റെ മണ്ഡലമാണ് അസംഗട്ട്. സമാജ്വാദി പാര്‍ട്ടി പുറത്ത് വിട്ട പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയില്‍ നിന്നും മുലായം സിങ് യാദവിനെ ഒഴിവാക്കി.
സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവ് മത്സരിച്ച് വിജയിച്ച അസംഗട്ടില്‍ ഇത്തവണ അഖിലേഷ് യാദവ് മത്സരിക്കും. അസംഗട്ടിനു പകരം മുലായം സിങ് യാദവ് മെയിന്പുരിയിലാകും മത്സരിക്കുകയെന്നാണ് സൂചന. സമാജ്വാദി പാര്‍ട്ടി ഒദ്യോഗികമായി പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രകാരം മുതിര്‍ന്ന എസ് പി നേതാവ് അസംഖാന് രാം പൂരില്‍ നിന്നും ഡിംപിള്‍ യാദവ് കനൗജില്‍ നിന്നും ജയാ ബച്ചന് സംസാദില്‍ നിന്നുമാകും മത്സരിക്കുക.