ഭുവനേശ്വര്‍: അന്ന് മോഡിയെ കാണാന്‍ 71 ദിവസം തുടര്‍ച്ചയായി കാല്‍നടയായി സഞ്ചരിച്ചതാണ് മുക്തികാന്ത ബിശ്വാള്‍ എന്ന 31കാരന്. ഇപ്പോള്‍ വീണ്ടും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി എന്ന പേരിലാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
മോഡിയെ നേരില്‍ കാണാന്‍ 71 ദിവസങ്ങള്‍ കൊണ്ട് 1500ലധികം കിലോമീറ്റര്‍ ദൂരമാണ് ബിശ്വാള്‍ നടന്നത്. ത്രിവര്‍ണ പതാകയും മോഡിയുടെ കൂറ്റന്‍ ചിത്രവും കൈയ്യില്‍ പിടിച്ചായിരുന്നു ബിശ്വാളിന്റെ യാത്ര. റൂര്‍ക്കലയിലുള്ള ഇസ്പാത് ജനറല്‍ ആശുപത്രി നവീകരിക്കണമെന്ന ആവശ്യമുന്നയിക്കാനാണ് ബിശ്വാള്‍ മോഡിയെ നേരില്‍ക്കാണാന്‍ ആഗ്രഹിച്ചത്. മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ആശുപത്രിയായി ഇസ്പാതിനെ മാറ്റാമെന്ന് മോഡി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു ബിശ്വാളിന്റെ വാദം.
എന്നാല്‍ അന്നത്തെ മോഡിയെ കാണണമെന്നുള്ള ആഗ്രഹം സഫലമായില്ല. ഡല്ഹിയിലത്തുംമുന്പെ അദ്ദേഹം റോഡില്‍ കുഴഞ്ഞുവീണു. പിന്നീട് അദ്ദേഹത്തെ ആഗ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒഡീഷയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബിശ്വാള്‍.