കൊളംബോ: ചൂട് കനത്തതോടെ ജലസംഭരണികളിലെ ജലത്തിന്റെ അളവും കുറയുകയാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പവര്‍കട്ട് ഉണ്ടാവുന്നതും വേനല്‍ക്കാലത്ത് പതിവാണ്. എന്നാല്‍ പവര്‍കട്ട് സ്ഥിരമാകുന്നത് ഒഴിവാക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.
കൊളംബോയില്‍ പലയിടങ്ങളിലും നിലവില്‍ രണ്ട് മണിക്കൂര്‍ വരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ പുതിയ മാര്‍ഗം തേടിയറങ്ങിയത്. ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുള്ള പ്രദേശത്ത് ക്രിത്രിമ മഴ പരീക്ഷിച്ച് വിജയിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
ശ്രീലങ്കയിലെ റിസര്‍വോയറുകളുടെ മുകള്‍ഭാഗത്തുള്ള മേഘങ്ങളിലേക്ക് രാവസ്തുക്കള്‍ വിമാന മാര്‍ഗം സ്പ്രേ ചെയ്ത് ക്രിത്രിമ മഴ ഉണ്ടാക്കിയെന്ന് വെദ്യുതി വകുപ്പിന്റെ വക്താവ് ഉശാന്ത വര്മകുമാര അറയിച്ചു. ഇങ്ങനെ ലഭിച്ച മഴ 45 മിനിറ്റോളം നീണ്ടു നിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വേനല്‍ കടുത്തതോടെ വൈദ്യുതി പ്രതിസന്ധി ഇവിടെ രൂക്ഷമാണ്. വേനല്‍മഴയുടെ കുറവ് കൃഷികളെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ എത്തിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെട്ടത്.