മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. വീടുകള്‍ തോറും ഈ അഭ്യര്‍ത്ഥനയുമായി കയറിയിറങ്ങുകയാണ് മഹാരാഷ്ട്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട പല മണ്ഡലങ്ങളിലും എതിര് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചിരുന്നു. ഇതാണ് പുതിയ ക്യാംപെയിനുമായി ഇറങ്ങാന്‍ ആര്‍എസ്എസിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പല മണ്ഡലങ്ങളിലും നോട്ടയ്ക്ക് നല്ല പ്രതികരമാണ് ലഭിച്ചത്. ഈ പ്രവണത ഇക്കുറി ഉണ്ടാവുന്നത് തടയുകയാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യം.
‘നോട്ട ഒന്നുമല്ല, പക്ഷേ അത് ജനാധിപത്യപ്രക്രിയകളില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും വിലപ്പെട്ട വോട്ടുകള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുന്നതാണ്’. ആര്‍എസ്എസ് വക്താവ് പറയുന്നു.