ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡല്‍ഹിയിലെ പാക് സ്ഥാനപതി കാര്യാലയത്തില്‍ നടന്ന പാകിസ്താന്റെ ദേശീയദിനാഘോഷം ബഹിഷ്കരിച്ച് ഇന്ത്യ. ജമ്മുകാശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതിനാലാണ് ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍, കേന്ദ്രമന്ത്രിയാണ് ഇന്ത്യന്‍ പ്രതിനിധിയായി ആഘോഷത്തില്‍ പങ്കെടുത്തിരുന്നത്.
അതേസമയം, ദേശീയദിനാഘോഷത്തിന് ആശംസ നേര്‍ന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദേശമയച്ചു. മോഡിയുടെ സന്ദേശം ലഭിച്ചെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ഈ മേഖലയിലെ ജനാധിപത്യത്തിനും സമാധാനത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സന്ദേശത്തില്‍ മോഡി ആഹ്വാനം ചെയ്തതായി ഇമ്രാന് അറിയിച്ചു.