ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരാസ്, അന്‍ഗ്രേജ് സിങ്, ആനന്ദ് സിങ് എന്നിവരാണ് അറസ്റ്റിലായത്.
ബന്ധുക്കളുമായി രജൗരി ഗാര്‍ഡനിലെ ഭക്ഷണശാലയിലേയ്ക്ക് പോവുകയായിരുന്നു സബ് ഇന്‍സ്പെക്ടര്‍ അമിത് കുമാര്‍. അവധിയില്‍ ആയതിനാല്‍ സാധാരണ വേഷത്തിലുമായിരുന്നു യാത്ര. മദ്യലഹരിയിലായിരുന്ന മൂവര്‍ സംഘം അമിത് കുമാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ കളര്‍ ഒഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു.
ആഴത്തില്‍ മുറിവേറ്റ അമിതിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന് രക്ഷിക്കാനായി. അമിത് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.