മുബൈ: നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാട് വര്‍ധിച്ചതിനൊപ്പം നോട്ടിന്റെ ഉപയോഗത്തിലും ഗണ്യമായ വര്‍ധനവാണുണ്ടായതെന്ന് ആര്‍ബിഐ. 2017 ജനുവരിയില്‍ 200648 കോടിയായിരുന്നു എടിഎം പോയിന്റ് ഓഫ് സെയില്‍ വഴിയുള്ള ഡെബിറ്റ് കാര്‍ഡ് ഇടപാട്. എന്നാല്‍ 2018 ജനുവരിയില്‍ ഇത് 295783 കോടിയായും 2019 ജനുവരിയില്‍ 316808 കോടിയായും വര്‍ധിച്ചെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
3.16 ലക്ഷം കോടി ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിലൂടെ 2.66 ലക്ഷം കോടി രൂപ പിന്‍വലിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ 18.29 ലക്ഷം കോടി നോട്ടുകളാണ് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 15 ആയപ്പോള്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടിന്റെ എണ്ണം 21.41 ലക്ഷമായി വര്‍ധിച്ചുവെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ബാങ്കുകളിലെ നിക്ഷേപനിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപ വളര്‍ച്ചാ നിര്ക്ക് 9.8 ശതമാനമായിരിക്കുമ്പോള്‍ വായ്പാ നിരക്ക് 14.6 ശതമാനമാണെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു.
കള്ളപ്പണം ഇല്ലാതാക്കുക, ഡിജിറ്റല്‍ ട്രാന്സാക്ഷന് വര്‍ധിപ്പിച്ച് നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് മോഡി സര്‍ക്കാര്‍ നോട്ട് നിരോധനത്തെ ഉയര്‍ത്തിപിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോട്ടിടപാടില്‍ മൂന്ന് ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായതെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.