ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഡല്‍ഹി പോലീസിന് 3.7 കോടിയുടെ പുത്തന്‍ ബസ്. മൊബൈല്‍ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ വാഹനം ഇനി ഡല്‍ഹിക്ക് കരുത്തായി പോലീസിലുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ബസിന്റെ മൊബൈല്‍ കണ്ട്രോള് റൂമില്‍ (MCR) ഒരുക്കിയിട്ടുണ്ട് എന്നതാണ് ബസിന്റെ പ്രധാന പ്രത്യേകത. അതേസമയം, വാഹനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.