മുംബൈ: രണ്ട് കുടുംബങ്ങളില്‍ നിന്ന് ഹോളി ആഘോഷിക്കാനായി ബിച്ചിലെത്തിയ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. സംഭവം മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ്. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
രണ്ട് കുടുംബങ്ങളില്‍ നിന്നായി ഏഴുപേരാണ് ഹോളി ആഘോഷിക്കാനായി എത്തിയത്. ഇവര്‍ ബീച്ചില്‍ കളിക്കുന്നതിനിടെ വലിയ തിരകളില്‍ അകപ്പെടുകയായിരുന്നു.
ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ലഭിച്ചത്. പിന്നീട് രാത്രിയിലും ഇന്ന് രാവിലെയും നടത്തിയ തെരച്ചിലിലുമാണ് നാലു മൃതദേഹങ്ങളും കണ്ടെടുത്തത്.