ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമ ഭീകരാക്രണത്തെപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോഡി. പ്രതിപക്ഷം വീണ്ടും രാജ്യത്തിന്റെ സേനയെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രസ്താവനകളെ ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നും മോഡി പറഞ്ഞു.
ഇത് പുതിയ ഇന്ത്യയാണെന്നും തീവ്രവാദികള്‍ക്ക് പലിശ സഹിതം തിരിച്ചടി കൊടുത്തിരിക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തരങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും രാജ്യം ശക്തമായി സേനയ്ക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പാകിസ്താനെ അനുകൂലിച്ചുള്ള കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പുല്‍വാമ പോലെയുള്ള ഭീകരാക്രമങ്ങള്‍ പലപ്പോഴും സംഭവിക്കുന്നതാണെന്നും ചിലര്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ പാകിസ്താനെ പഴിചാരുന്നത് ശരിയല്ലെന്നുമാണ് സാം പിത്രോദ പറഞ്ഞത്.