കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ് കോണ്‍ഫറന്‍സ് പറഞ്ഞ സമയത്ത് നടക്കാത്തത് പരിഹസിച്ച ബിജെപിക്ക് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മറുപടി.
ഇന്ന് രാവിലെ 10.15ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എന്തൊക്കെയോ കാരണങ്ങളാല്‍ അത് തടസ്സപ്പെട്ടു. പിന്നീട് രാഹുല്‍ ഉച്ചയ്ക്ക് ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. ഇതിനാണ് രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയത്.
‘രാഹുല്‍ ഗാന്ധി രാവിലെ ഉറക്കമെഴുന്നേറ്റില്ലെന്നാണ് തോന്നുന്നത്. അത് എന്തായാലും നന്നായി, രാവിലെ തന്നെ നുണ പ്രചരിപ്പിക്കില്ലല്ലോ’ എന്ന് ബിജെപി ട്വീറ്റ് ചെയ്തു.
എന്നാല്‍ ആ പരിഹാസത്തിന് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ മറുപടി ഇങ്ങനെ, ‘പകലായാലും രാത്രിയായാലും കള്ളന്കാവല്ക്കാരന് പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നുണ്ടല്ലോ, അതിന് അദ്ദേഹം പ്രാപ്തനാണല്ലോ. അതില്‍ സന്തോഷമുണ്ട്’ എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ്.