ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ‘പിഎം നരേന്ദ്രമോഡി’ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ലോക് സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചിത്രം ബാന്‍ ചെയ്യണമെന്നാണ് ഡിഎംകെ കത്തില്‍ ആവശ്യപ്പെടുന്നത്.
മോഡിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡിഎംകെയുടെ വാദം. ഏപ്രില്‍ 12ന് തീയ്യേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മോഡിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയാണ് ദൃശ്യവത്കരിക്കുന്നത്.