ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജയ്ഷെ മുഹമ്മദ് ഭീകരന് പിടിയില്‍. സഞ്ജദ് ഖാനാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ വച്ചായിരുന്നു അറസ്റ്റ്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ഇയാള്‍.
ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റെഡ് ഫോര്ട്ടിന് സമീപത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദാസിറുമായി നേരിട്ട് ബന്ധമുള്ളയാളാണ് സഞ്ജദ് ഖാന്. മുദാസീര്‍ പിന്നീട് ത്രാലില്‍ നടന്ന പോലിസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു.