ശ്രീനഗര്‍: ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍
സൈന്യം ഒരു ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.
മൂന്ന് ഭീകരരാണ് ഇവിടെ തമ്പടിച്ചിരുന്നത്. ഇവരില്‍ ഒരു ഭീകരനെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് സൈന്യം തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്.
ഇന്നലെ സോപോറിലും ആക്രമണം ഉണ്ടായിരുന്നു. സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനും ജമ്മു കശ്മീരില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.