ലക്ഷ്മിപൂര്‍: ഹോളി ആഘോഷത്തിനിടെ ബിജെപി എംഎല്‍എയ്ക്ക് വെടിയെറ്റു. ബിജെപി എംഎല്‍എയായ യോഗേഷ് വെര്‍മ്മയ്ക്കാണ് വെടിയെറ്റത്. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂരില്‍ നിന്നുള്ള എംഎംല്എയാണ് യോഗേഷ്
ഉത്തര്‍പ്രദേശിലെ ലക്ഷ്മി പൂരിലെ ബിജെപി പാര്‍ട്ടി ഓഫീസിന് മുന്നില്‍ നടന്ന ഹോളി ആഘോഷത്തിനിടെയാണ് യോഗേഷിന് വെടിയെറ്റത്. കാലിന് വെടിയേറ്റ എംഎംല്‍എയെ, പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ച് ബുള്ളറ്റ് നീക്കം ചെയ്തു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍ന്മാര്‍ വ്യക്തമാക്കി.
അതെസമയം വെടിവച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തയായും അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.