ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അതിര്‍ത്തില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന് നടത്തിയ വെടിവെയ്പ്പില്‍ ഒരു ജവാന് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
സോപോറില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ വീണ്ടും ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി. രണ്ടു തവണയായി ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികനും ജമ്മു കാശ്മീരില്‍ നിന്നുള്ള പോലീസുദ്യോഗസ്ഥനും പരിക്കേറ്റു.
സോപോറിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. തുടര്‍ന്ന് സൈന്യവും പോലീസും ഭീകര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്കി. സുരക്ഷാ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.