ന്യൂഡല്‍ഹി: ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച കാര്യം ബ്രിട്ടീഷ് അധികൃതരുമായി ഇന്ത്യ ചര്‍ച്ച നടത്തി.
അതേസമയം, നീരവ് മോദിയെ അറസ്റ്റ് ചെയ്ത നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു.
നീരവ് മോദിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ബ്രിട്ടിഷ് ഗവണ്മെന്റുമായി ചര്‍ച്ച ചെയ്തെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നീരവ് മോദിയുടെ തട്ടിപ്പിന്റെ വ്യപ്തി ഇന്ത്യ ലണ്ടന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജാമ്യത്തിനായി 5 ലക്ഷം പൗണ്ട് കെട്ടിവെക്കാന്‍ തയ്യാറാണെന്ന് നീരവ് മോദി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിട്ടില്ല. തട്ടിപ്പിന്റെ വ്യാപ്തി, രാജ്യം വിടാനുള്ള സാധ്യത എന്നിവ കണക്കിലെടുത്താണ് നീരവ് മോദിയുടെ ജാമ്യപേക്ഷ തള്ളിയത്.
ലണ്ടനില്‍ ജോലി ചെയ്യാന്‍ ലഭിച്ച അനുമതി പത്രവും യാത്രാരേഖകളും നിരവ് ഹാജരാക്കിയിരുന്നു. നീരവ് മോദിയുടെ പാസ്പ്പോര്‍ട്ട് നേരെത്തെ പിടിച്ചെടുത്തിരുന്നുവെന്നും ഇപ്പോള്‍ ഉപയോഗിക്കുന്ന പാസ്പോര്‍ട്ട് റദ്ദാക്കിയതാണെന്നും ഇന്ത്യ കോടതിയില്‍ വാദിച്ചു.
എന്നാല്‍ താന്‍ നിയമനുസൃതമായാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനില്‍ എത്തിയതെന്നും ആരോപണങ്ങള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും നിരവ് മോദി കോടതിയില്‍ വാദിച്ചു. ഇന്ത്യയിലേക്ക് കയറ്റി വിടരുതെന്നും കോടതിയില്‍ നീരവ് മോദി ആവശ്യപ്പെട്ടു. കേസ് വീണ്ടും മാര്‍ച്ച് 29 ന് പരിഗണിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,500 കോടി രൂപ തട്ടിയെടുത്ത കേസിലാണ് വജ്രവ്യവസായി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റു ചെയ്തത്.