ഡല്‍ഹി: ബിഎസ്പി നേതാവ് ചന്ദ്രപ്രകാശ് മിശ്ര ബിജെപിയില്‍ ചേര്‍ന്നു. അമേഠിയില്‍ രാഹുലിനെതിരെ മുന്‍പ് സ്ഥാനാര്‍ത്ഥിയായിരുന്നു ചന്ദ്രപ്രകാശ് മിശ്ര. അമേഠിയില്‍ മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് മിശ്ര വ്യക്തമാക്കി.
അതേസമയം, ബിജെപി വിമത എംപി ശത്രുഘ്നന്‍ സിന്‍ഹ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന. കഴിഞ്ഞ തവണ ജനവിധി തേടിയ പട്ന സാഹിബ് മണ്ഡലത്തില്‍ നിന്ന് തന്നെയാകും മത്സരിക്കുക.