ന്യൂഡല്‍ഹി; ഇലക്ഷന് സമയം അടുത്ത് നില്‍ക്കേ നീരവ് മോദി അറസ്റ്റിലായതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നാടകമാണ് നീരവ് മോഡിയുടെ അറസ്റ്റെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു.
3000 കോടിയുടെ തട്ടിപ്പ് നടത്തി നീരവ് മോദിയെ രാജ്യം വിടാന്‍ സഹായിച്ചത് ബിജെപിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നാടകമാണിത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നീരവ് മോഡിയെ ബിജെപി ലണ്ടനിലേക്ക് തിരിച്ച് അയക്കും- ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്നാണ് ലണ്ടനില്‍ നീരവ് മോദി അറസ്റ്റിലായത്. പിഎന്‍ബി ബാങ്കില്‍ നിന്നും 3000 കോടി തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്. ബ്രിട്ടനില്‍ നിന്ന് നീരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നീരവ് മോദിയ്ക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമാണ് മോദി ലണ്ടനില്‍ അറസ്റ്റിലാകുന്നത്.
3000 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ട മോദിയെ തിരിച്ചെത്തിക്കാത്തതിന് എതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 17 മാസങ്ങള്‍ ശേഷം ഇപ്പോള്‍ നീരവ് മോദിയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നടപടി
ബിജെപിയുടെ തെരഞ്ഞെടുപ്പ് നാടകമാണെന്നാണ് വിമര്‍ശനം.