മണിപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഡി അധികാരത്തില്‍ കയറിയതിന് ശേഷം 2018 ല്‍ ദിവസത്തില്‍ 30,000 ജോലി അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് രാഹുല്‍ പറഞ്ഞു. മണിപ്പൂരിലെ ഇംഫാലില്‍ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് രാഹുലിന്റെ വിമര്‍ശനം.
നരേന്ദ്രമോഡി അധികാരത്തില്‍ കയറിയപ്പോള്‍ 2 കോടി ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കാലാവധി അവസാനിക്കുമ്പോള്‍ മനസ്സിലാകുന്നത് 1 കോടി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നാണ് മനസ്സിലാകുന്നത്- രാഹുല്‍ പറഞ്ഞു.
മോഡി ഗവണ്മെന്റിന് ഒരു ചെറിയ ജോലി അവസരം പോലും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരോ ദിവസവും 30,000 തൊഴില്‍ അവസരങ്ങല്‍ ഇല്ലാതാക്കുകയാണ് മോഡി ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷമാവുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.