ലക്നൗ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിഎസ്പി അധ്യക്ഷ മായാവതി. താന്‍ മത്സരിക്കുന്നതിനെക്കാള്‍ പ്രധാനം എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ വിജയമാണെന്നും മായാവതി വ്യക്തമാക്കി.
താന്‍ ഒരു സീറ്റില്‍ വിജയിക്കുന്നതിനേക്കാള്‍ ഞങ്ങളുടെ സഖ്യം നിരവധി സീറ്റുകളില്‍ മത്സരിച്ചു ജയിച്ചു കാണാനാണ് ആഗ്രഹിക്കുന്നത്. ആര്‍എല്‍ഡിയുമായും എസ്പിയുമായും ചേര്‍ന്ന് ശക്തമായ ഒരു കൂട്ടുകെട്ടാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് അതിന് പിറകിലെന്നും മായാവതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 38 എണ്ണം ബിഎസ്പിക്കും 37 എണ്ണം എസ്പിക്കും 3 എണ്ണം ആര്എല്ഡിക്കുമായിട്ടാണ് നീക്കിവച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി രണ്ട് സീറ്റുകള്‍ മാറ്റിവച്ചാണ് സഖ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അമേഠിയും, റായ്ബറേലിയുമാണ് കോണ്‍ഗ്രസിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകള്‍.