ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച്ച രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നശിപ്പിച്ചുവെന്ന് മോഡി കുറ്റപ്പെടുത്തി. 2014ല്‍ കുടുംബവാഴ്ച്ചയെ തള്ളി ജനങ്ങള്‍ സത്യസന്ധതക്കാണ് വോട്ട് ചെയ്തതെന്നും പ്രധാനമന്ത്രി എഴുതിയ ബ്ലോഗില്‍ പറഞ്ഞു.
ഇന്ത്യ ഭരിച്ചിരുന്ന കോണ്‍ഗ്രസ് കുടുംബം രാജ്യത്തെ ഭരണ ഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ജനങ്ങള്‍ ഇനി അതിന് അനുവദിക്കില്ലെന്നുമായിരുന്നു പ്രധാനമന്ത്രി ബ്ലോഗിലൂടെ വിമര്‍ശിച്ചത്. മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്റ് വരെയും സൈനീകര്‍ മുതല്‍ സംസാര സ്വതന്ത്ര്യം വരെ ഇല്ലാതാക്കി. 2014ല്‍ ജനങ്ങള്‍ വിജയപ്പിച്ചതിന് ശേഷം സര്‍ക്കാര്‍ രാജ്യത്തെ ഒന്നാമതായി കണ്ടു.
അതിന് ശേഷമായിരുന്നു ഭരണകര്‍ത്താക്കള്‍ക്ക് കുടുംബമുണ്ടായിരുന്നുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മോഡി രാജ്യത്തെ മുഴുവന്‍ ഭരണ ഘടനാ സ്ഥാപനങ്ങളും നശിപ്പിച്ചുവെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.