ഇറ്റാനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം നരേന്ദ്ര മോഡിയുടെ ഹൃദയത്തിലെ വെറുപ്പാണ് വെളിപ്പെടുത്തുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒരു ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്നു പറയുമ്പോള്‍ അവരുടെ ഹൃദയത്തിലെ വെറുപ്പ് ശ്രദ്ധിക്കൂ. കോണ്‍ഗ്രസ് ഒരു ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നില്ല. അവരുടെ ആശയവുമായി മുന്നോട്ടുപോകൂ എന്നു മാത്രമാണ് തനിക്ക് പറയാന്‍ കഴിയുകയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ അവരുടെ ആ ആശയങ്ങള്‍ അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും നടപ്പാക്കാന്‍ അവര്‍ക്കു കഴിയില്ല. നമ്മളത് അനുവദിക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നാല്പത് ജവാന്മാര് കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം നടക്കുമ്പോള്‍ ജിം കോര്ബററ്റ് പാര്‍ക്കില്‍ മോഡിഫോട്ടോ ഷൂട്ട് നടത്തിയതിനെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.