ഡല്‍ഹി: എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ ഡിഷ് ടിവി ലയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ ലയന നടപടികള്‍ പൂര്‍ത്തിയായാല്‍ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ലോകത്തിലെ ഏറ്റവും വലിയ ഡിടിഎച്ച് സേവന ദാതാവായി മാറും. ലയന നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് സൂചന.
ഇന്ത്യന്‍ ഡിടിഎച്ച് വിപണിയില്‍ പുതിയ കമ്പനിക്ക് 61 ശതമാനം വിപണി വിഹിതമുണ്ടാകും. ലയനം സാധ്യമായാല്‍ പുതിയ കമ്പനിക്ക് 3.8 കോടി ഉപഭോക്താക്കളുണ്ടാകും. എന്നാല്‍, ലയന വാര്‍ത്തകളുമായി ബന്ധപ്പെട്ട് എയര്‍ടെല്ലും ഡിഷ് ടിവിയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിലവില്‍ ഡിഷ് ടിവിയ്ക്കും വീഡിയോ കോണിനും സംയുക്തമായി 37 ശതമാനം വിപണി വിഹിതമാണ് ട്രായിയുടെ കണക്കുകള്‍ പ്രകാരം ഉളളത്. വിപണി വിഹിതത്തില്‍ ടാറ്റാ സ്കൈക്കാണ് രണ്ടാം സ്ഥാനം. 27 ശതമാനമാണ് ടാറ്റാ സ്കൈയുടെ വിപണി വിഹിതം.