ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന റോബര്‍ട്ട് വദ്രയുടെ അറസ്റ്റ് കോടതി വിലക്കി. ഈ മാസം 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്. വദ്ര അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.
ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമപ്രകാരമാണ് വദ്രക്കെതിരെ എന്‍ഫോഴ്സ്മെന്റ് കേസെടുത്തത്. കേസില്‍ റോബര്‍ട്ട് വദ്രയെയും അമ്മയേയും ജയ്പ്പൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. റോബര്‍ട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു.