കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ച് ഇടത് മുന്നണി. കോണ്‍ഗ്രസ് എല്ലാ സീറ്റിലും മത്സരിക്കുമെങ്കില്‍ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടതു മുന്നണിയില്‍ തീരുമാനമായി. പശ്ചിമബംഗാളില്‍ നടന്ന ഇടതു പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
സ്ഥാനാര്‍ത്ഥികളെ നാളെ തീരുമാനിക്കുമെന്ന് ഇടത് നേതാക്കള്‍ അറിയിച്ചു. സിപിഎമ്മുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് സംഖ്യമെന്ന തീരുമാനം പിന്‍വലിച്ച് പശ്ചിമബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.