പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പനാജിയിലെ കലാ അക്കാദമിയിലെത്തിയാണ് മോഡി പരീക്കര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ചത്.
പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങിയവരും പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഇന്ന് അഞ്ചുമണിയോടെ ഔദ്യോഗിക ബഹുമതികളോടെയാണ് പരീക്കറുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് പരീക്കര്‍ അന്തരിച്ചത്. നാലുവട്ടം ഗോവ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.