പനാജി; ഗോവയില്‍ മന്ത്രി സഭ രൂപീകരിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വീണ്ടും ഗവര്‍ണറെ കണ്ടു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ് എന്നും, 14 എംഎല്‍എമാരുള്ള തങ്ങളെ മന്ത്രി സഭ രൂപീകരിക്കാന്‍ അനുവദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേ പറഞ്ഞു.
ഗോവ മുഖ്യമന്ത്രി പനോഹര് പരീക്കരുടെ മരണത്തിന് പിന്നാലെ മന്ത്രി സഭ രൂപീകരിക്കാന്‍ അനുവദിക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമായി ഉന്നയിച്ചിരിക്കുകയാണ്. നേരത്തെയും മന്ത്രി സഭാ രൂപീകരിക്കാന്‍ അവകാശ വാദമുന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു.
ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ മരണപ്പെട്ടതിന് പിന്നാലെയായിരുന്നു അവകാശവാദം. ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് മന്ത്രി സഭാ രൂപീകരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് കത്ത് നല്‍കിയത്.ഗോവയിലെ പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കവ്ലേകാറ് തന്നെയാണ് ഗവര്‍ണര്‍ മൃദുല സിംഹയ്ക്ക് കത്ത് അയച്ചത്.