പനാജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ് അദ്ദേഹം. മനോഹര്‍ പരീക്കറുടെ മരണത്തെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബിജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി.
ഇന്നലെയാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പനാജിയില്‍ വൈകിട്ടോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.
സംസ്കാരത്തിന് മുമ്പായി മൃതദേഹം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും.