രാജോരി: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം. ജമ്മു കാശ്മീരിലെ
രാജോരിയിലാണ് വീണ്ടും പാകിസ്താന് പ്രകോപനം ഉണ്ടായത്. രജോരിയിലെ സുന്ദര്‍ബാനി സെക്ടറിലാണ് പാകിസ്താന് അതിര്‍ത്തി ലംഘിച്ച് ഷെല്ലാക്രമണവും വെടിവയ്പും നടത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് ആരംഭിച്ച വെടിവെയ്പ്പ് 7.15നാണ് അവസാനിച്ചത്. പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടി നല്കി.
ഞായറാഴ്ചയും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചില്‍ ആക്രമണം നടത്തിയിരുന്നു.