കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യമില്ല. ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം എടുത്തു. പിസിസി അദ്ധ്യക്ഷന്‍ സോമന് മിത്ര രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് സിപിഎമ്മുമായി സഖ്യം വേണ്ടന്ന തീരുമാനം എടുക്കുന്നത്.
നേരത്തെ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളില്‍ 25 സീറ്റിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട പുരുളിയ, ബാഷിര്‍ഹട്ട് മണ്ഡലങ്ങള്‍ സിപിഐ, ഫോര്‍വേഡ് ബ്ളോക്ക് എന്നീ പാര്‍ട്ടികള്‍ക്ക് സിപിഎം നീക്കിവച്ചതാണ് സഖ്യ ശ്രമം കോണ്‍ഗ്രസ് ഉപേക്ഷിക്കാന്‍ കാരണമായത്. ഇതോടെ 42 ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചേക്കും.
ബംഗാളില്‍ കോണ്‍ഗ്രസുമായി നീക്ക് പോക്ക് ആകാമെന്ന് നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം ആറ് സീറ്റുകളില്‍ വീട്ടുവീഴ്ച ആകാമെന്നായിരുന്നു തീരുമാനം. വര്‍ഗീയ ശക്തിയായ ബിജെപിയെ നേരിടുന്നതിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.
പിന്നാലെ സഖ്യശ്രമങ്ങളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതോടെയാണ് ബംഗാളില്‍ കോണ്‍ഗ്രസ് -സിപിഎം സഖ്യ ശ്രമം അവസാനിക്കുന്നത്.